
കോട്ടയം: കൊച്ചുവേളി – ഹംസഫർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ലാപ്ടോപ് ഉൾപ്പെടെയുണ്ടായിരുന്ന ബാഗ് കോട്ടയത്ത് വച്ച് മോഷണം പോയി. മോഷ്ടിച്ച ബാഗുമായി മധ്യവയസ്കൻ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പൊലീസിന് കിട്ടി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ബാഗ് ട്രെയിനിൽ നിന്ന് മോഷണം പോയത്.
ഈ ബാഗുമായി മധ്യവയസ്കൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് എ സി കോച്ചിൽ വരികയായിരുന്നു യുവതി. സീറ്റിന് അടിയിലായിരുന്നു ബാഗ് വച്ചിരുന്നത്. രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പഴാണ് ബാഗ് നഷ്ടമായ കാര്യമറിയുന്നത്. തുടർന്ന് തമ്പാനൂർ പൊലീസിൽ പരാതി നൽകി.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കിട്ടിയത്. മോഷണം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല. എ സി കംപാർട്ട്മെന്റിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ എടുത്താണ് ഈ ഘട്ടത്തിൽ അന്വേഷണം നടത്തുന്നത്.
ചരിത്രത്തിലാദ്യം, കെഎസ്ആർടിസിയുടെ മിന്നുന്ന നേട്ടം; ഒപ്പം സന്തോഷം പകരുന്ന വാർത്തയും അറിയിച്ച് ഗണേഷ് കുമാർ
നൊമ്പരമായി അർച്ചന; ഭർത്താവിന്റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്ന്ന് കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]