സ്വന്തം ലേഖകൻ തിരുവനന്തപുരം:കന്യാകുമാരി തക്കലയില്‍ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ 4 മണിക്കൂറിനുള്ളില്‍ പൊലീസ് രക്ഷപ്പെടുത്തി.വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മന്ത്രവാദിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചത്.
കാരക്കൊണ്ടാന്‍വിള സ്വദേശി രാസപ്പന്‍ ആശാരിയെ തക്കല പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ കണ്ട
രാസപ്പന്‍ ആശാരി തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കളും നാട്ടുകാരും ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നാലെ പൊലീസില്‍ പരാതി നല്കി. കുട്ടി കിണറ്റില്‍ വീണുകാണുമെന്ന പ്രതീക്ഷയില്‍ ഫയര്‍ഫോഴ്സിനെ എത്തിച്ച് വെള്ളംവറ്റിച്ച് നോക്കിയെങ്കിലും കണ്ടെത്താനായില്ല.
വീടിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഒറ്റയ്ക്ക് കഴിയുകയായിരുന്ന മന്ത്രവാദിയെക്കുറിച്ച് നാട്ടുകാരില്‍ നിന്ന് വിവരം കിട്ടുന്നത്. പൊലീസ് മന്ത്രവാദിയുടെ വീട്ടിലെത്തി കതകില്‍ തട്ടി വിളിച്ചെങ്കിലും ഇയാള്‍ വാതില്‍ തുറന്നില്ല.
വാതില്‍ പൊളിച്ച് പൊലീസ് അകത്തുകയറിയപ്പോഴാണ് പൂജാമുറിയില്‍ കുഞ്ഞിനെ ഇരുത്തി രാസപ്പന്‍ ആശാരി പൂജ ചെയ്യുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തു.
ഭാര്യയും മകനും മരിച്ച ശേഷമാണ് രാസപ്പന്‍ ആശാരി മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്. സ്വന്തം കാര്യസാധ്യത്തിനുവേണ്ടിയാണോ മറ്റാര്‍ക്കെങ്കിലും വേണ്ടിയായിരുന്നോ നരബലി ശ്രമം എന്നതില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് അറിയിച്ചു.
The post വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന 2 വയസുകാരിയെ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി കേരള പൊലീസ് appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

