
.news-body p a {width: auto;float: none;}
ഒട്ടാവ : കുടിയേറ്റം കുത്തനേ ഉയർന്നതിനാൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും വെട്ടിച്ചുരുക്കാൻ കാനഡ. ഈ വർഷം വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റിൽ 35 ശതമാനം കുറവുവരുത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അടുത്ത വർഷം ഇതിൽ നിന്ന് 10 ശതമാനം കൂടി കുറക്കുമെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയിൽ വിദേശികൾക്കുള്ള വർക്ക് പെർമിറ്റ് മാനദണ്ഡങ്ങളും കടുപ്പിക്കും.
‘കുടിയേറ്റം നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടമാണ്. എന്നാൽ മോശം ആളുകൾ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും വിദ്യാർത്ഥികളെ മുതലെടുക്കുകയും ചെയ്യുമ്പോൾ, നാം കടുത്ത നടപടികൾ സ്വീകരിക്കും.” ട്രൂഡോ എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]