
.news-body p a {width: auto;float: none;}
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാഷണൽ ഹൈവേയിൽ നിറുത്തിയിട്ട കാറിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കുളത്തൂരിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവർ കാറിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറിൽ സീറ്റിനടിയിലാണ് മൃതദേഹം കിടന്നത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറും തുമ്പ പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]