
കോട്ടയം: കോട്ടയത്ത് അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിൽ എന്ന ബസ് വടവാതൂർ സ്വദേശി ജോയിയെ മനോരമ ജംഗ്ഷന് സമീപം ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരയിൽ കടവ് ഭാഗത്തുനിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച ജോയിയെ എതിരെ നിന്നും അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. ബസിന്റെ അടിയിൽ കുടുങ്ങിയ ജോയിയുമായി കുറച്ച് ദുരം ബസ് മുന്നോട്ട് സഞ്ചരിച്ചു. പിന്നീട് നാട്ടുകാർ ചേർന്നാണ് ജോയിയെ പുറത്തെടുത്തത്. അബോധ അവസ്ഥയിൽ ആയിരുന്ന ജോയിയെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് ഇയാളെ മാറ്റി.
ദില്ലിക്ക് ഇനി പുതിയ മുഖ്യമന്ത്രി, കെജ്രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന, ഒറ്റക്കെട്ടായ തീരുമാനമെന്ന് എഎപി
ഏഴരവർഷത്തിനുശേഷം പൾസർ സുനിക്ക് ജാമ്യം; ഇതെന്ത് വിചാരണയെന്ന് സുപ്രീം കോടതി, വിചാരണ നീണ്ടുപോകുന്നതിൽ വിമർശനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]