

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ ; പിടികൂടിയത് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ താരത്തെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ; കസ്റ്റഡിയിൽ എടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ തെളിവായിട്ട് ഉണ്ടല്ലോ എന്നും താരം
സ്വന്തം ലേഖകൻ
ഹൈദരാബാദ്: നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് പൊലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ താരത്തെ കയ്യേറ്റം ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിനായകൻ കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് തന്നെ മർദിച്ചത് എന്നാണ് താരം പറയുന്നത്. തന്നെ കസ്റ്റഡിയിൽ എടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ തെളിവായിട്ട് ഉണ്ടല്ലോ എന്നും താരം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]