ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രവുമായി സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രം ഒരുങ്ങുക. ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ ചേർന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് പുറത്ത് വിടും. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.
ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവർ ചേർന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ ആണ്. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്മത്, മേക്കപ്പ് ഷാജി പുൽപള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.
അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായി സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത ബാനര്‍ ആണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. പിന്നീട് കാട് പൂക്കുന്ന നേരം, പടയോട്ടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മിന്നല്‍ മുരളി, ആര്‍ഡിഎക്സ് എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ആന്റണി വര്‍ഗീസ് നായകനാവുന്ന കൊണ്ടല്‍ ആണ്.
ALSO READ : കളര്‍ഫുള്‍ സോംഗുമായി ‘ബാഡ് ബോയ്സ്’; ഒമര്‍ ലുലു ചിത്രത്തിലെ ഗാനമെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]