

തദ്ദേശസ്ഥാപനങ്ങളിലെ വസ്തുനികുതിയുടെയും കെട്ടിട വാടകയുടെയും കുടിശിക കൂട്ടുപലിശ നിരക്കിൽ കണക്കാക്കുന്നത് അവസാനിപ്പിക്കുമെന്നു മന്ത്രി രാജേഷ്
ആലപ്പുഴ: തദ്ദേശസ്ഥാപനങ്ങ ളിലെ വസ്തുനികുതിയുടെയും കെട്ടിട വാടകയുടെയും കുടിശിക കൂട്ടുപലിശ നിരക്കിൽ കണക്കാക്കുന്നത് അവസാനിപ്പിക്കുമെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ആലപ്പുഴ ജില്ലയിലെ തദ്ദേശ അദാലത്തിലെ പരാതി പരിഗണിച്ചാണു സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബാ ധകമായ തീരുമാനമെടുത്തത്.
ഓരോ മാസത്തെയും കൂട്ടുപ ലിശ ഈടാക്കുന്നതു ജനങ്ങൾ ക്കു വലിയ ബാധ്യതയുണ്ടാക്കും. ഇനി മുതൽ ക്രമപ്പലിശ മാത്രമാകും ഈടാക്കുകയെന്നു മന്ത്രി പറഞ്ഞു.
മറ്റു പൊതുതീരുമാനങ്ങൾ :
ദേശീയപാതയുടെ സർവീസ് റോഡിലേക്കുള്ള ആക്സസ് പെർമിറ്റ് ബന്ധപ്പെട്ട സ്ഥലത്തു കെട്ടിട നിർമാണാനുമതി നൽകുന്നതിനു നിലവിൽ നിർബന്ധമാണ്. സർക്കാർ ഭവനപദ്ധതി ഗുണഭോ ക്താക്കളുടെ കാര്യത്തിൽ ഇതു ബാധകമാക്കരുതെന്നു നിർദേശിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5 സെന്റിൽ താഴെ ഭൂമിയുള്ള എല്ലാവർക്കും സമാന പരിഗണന നൽകും. ആക്സസ് പെർമിറ്റ് ഇല്ലെന്നതിന്റെ പേരിൽ കെട്ടിട നിർമാണ പെർമിറ്റ് നിഷേധിക്കരുത്. ദേശീയപാത വിഭാഗത്തിൽനി ന്നുള്ള ആക്സസ് പെർമിറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന്അപേക്ഷിക്കുമ്പോൾ ഹാജരാക്കിയാൽ മതി.
. 75 മീറ്ററിൽ താഴെ മാത്രം നീള മുളള വഴികൾക്കരികിൽ നിർമി ക്കുന്ന കെട്ടിടങ്ങൾക്കു റോഡിൽ നിന്ന് ഒന്നര മീറ്റർ അകലം വേണമെന്ന വ്യവസ്ഥ ഒരു മീറ്ററായി ചുരുക്കും. ആ വഴിയരികിലെ മുഴുവൻ ഭൂവുടമകളുടെയും സമ്മത പത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
. തീരപരിപാലന നിയമപരിധി യിൽ ഉൾപ്പെട്ടതും അനുമതി വാങ്ങാതെ നിർമിച്ചതുമായ വീടുകളുടെ നിർമാണം ക്രമവൽക്കരിക്കാനുള്ള സമയപരിധി നീട്ടിനൽകും.
തദ്ദേശ വകുപ്പ് 106 ചട്ടങ്ങളിലാ യി 381 ഭേദഗതികൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]