
കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകണം. നെയ്യിൻ്റെ പോഷക മൂല്യങ്ങൾ വെണ്ണയ്ക്ക് സമാനമാണ്. നെയ്യിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യിൽ കാണപ്പെടുന്നു.
കുഞ്ഞിന് ഏഴ് മാസം പ്രായമാകുമ്പോൾ മൂന്ന് നാല് തുള്ളി നെയ്യ് ഭക്ഷണത്തിൽ ചേർക്കാം. കുഞ്ഞിന് ഒരു വയസ്സ് തികയുമ്പോൾ ഭക്ഷണത്തിൽ ഒരു സ്പൂൺ നെയ്യ് ചേർക്കാം. ഇത് ചോറിലോ മറ്റ് ഭക്ഷണത്തിലോ ചേർക്കാം. കുട്ടികൾക്ക് നെയ്യ് നൽകുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ബലവും ശക്തിയും നൽകുന്നു.
ഭാരക്കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നത് ഭാരം വർധിപ്പിക്കാൻ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കി ശുദ്ധമായ നെയ്യ് കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യകരമായ രീതിയിൽ കുട്ടികളുടെ ഭാരം വർധിക്കും.
കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ ഇയും അത്യാവശ്യമാണ്. നെയ്യിൽ മികച്ച അളവിൽ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും നെയ്യ് ഗുണം ചെയ്യും. ദിവസവും രാവിലെ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് കുട്ടികളിലെ മലബന്ധപ്രശ്നം പരിഹരിക്കും. നെയ്യിൻ ആന്റി- ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കെല്ലാം നെയ്യ് ഉത്തമമാണ്.
ആദ്യത്തെ 5 വർഷങ്ങളിൽ കുഞ്ഞിൻ്റെ മസ്തിഷ്കം വികസിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ഈ സമയത്ത് കുട്ടികൾക്ക് നിർബന്ധമായും നെയ്യ് നൽകണം.
Last Updated Jul 24, 2024, 6:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]