
ദില്ലി: മൂന്നാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിന് പിന്നാലെ രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്. അമേരിക്കൻ ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ദീർഘകാല മൂലധന നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നികുതി പത്ത് ശതമാനത്തിൽ നിന്ന് 12.5 ശതമാനമാക്കി വർദ്ധിപ്പിച്ചത് ഉൾപ്പെടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾക്കിടെ ഓഹരി വിപണിയിൽ വൻ ഇടിവുണ്ടായിരുന്നു.
രൂപയുടെ മൂല്യം 83.69 വരെയാണ് ഇന്ന് താഴ്ന്നത്. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലവാരം 83.6775 ആയിരുന്നു. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് മുമ്പ് ഇന്ന് രാവിലെ 83.6275 ആയിരുന്നു നിരക്ക്. മൂലധന നേട്ടത്തിനുള്ള നികുതി ഉയർത്തിയതിന് പുറമെ ഓഹരികൾ ഉൾപ്പെടെയുള്ള ധനകാര്യ ആസ്തികളിന്മേലുള്ള ഷോർട്ട് ടേം മൂലധന നേട്ട നികുതി 15 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഫ്യൂചർ ആന്റ് ഓപ്ഷൻ ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ 0.02 ശതമാനവും 0.01 ശതമാനവും വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സെൻസെക്സ് 900 പോയിന്റ് ഇടിഞ്ഞ് 79,515.64 എന്ന നിലവാരത്തിലെത്തിയിരുന്നു.
Last Updated Jul 23, 2024, 2:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]