
കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ ഒരു മരണം. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയിൽ വെച്ചായിരുന്നു അപകടം നടന്നത്. ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർവശത്ത് നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം, പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ നിർത്തിയിട്ട ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പിന്നിലേക്ക് പോയി ലോറിയിലിടിച്ചു. മണ്ണാർക്കാട് വട്ടമ്പലത്ത് സ്വകാര്യ ഹോട്ടലിന്റെ മുൻവശത്തായിരുന്നു അപകടം. അപകടത്തില്‍ ആർക്കും പരിക്കില്ല.
:
Last Updated Jul 7, 2024, 5:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]