
1938-ൽ വിജയവാഡയിൽ നടന്ന ത്യാഗരാജ ആരാധനാ മഹോത്സവത്തിൽ പങ്കെടുത്തു പാടുവാൻ വെറും എട്ടു വയസ്സുള്ള ബാലനും ഉണ്ടായിരുന്നു: വളർന്നു വലുതായപ്പോൾ ലോക പ്രശസ്ത സംഗീതജ്ഞനായി ഈബാലൻ . അന്നത്തെ ബാലനാണ്…..
കോട്ടയം: കർണാടക സംഗീതജ്ഞരുടെ സംഗമവേദിയാണ് ത്യാഗരാജ ആരാധനാ മഹോത്സവം .
ഭാരതത്തിൽ പലയിടത്തും ത്യാഗരാജ ആരാധനാ മഹോത്സവം വളരെ വൈഭവത്തോടെ ആഘോഷിക്കാറുണ്ട്.
1938-ൽ വിജയവാഡയിൽ നടന്ന ത്യാഗരാജ ആരാധനാ മഹോത്സവത്തിൽ പങ്കെടുത്തു പാടുവാൻ വെറും എട്ടു വയസ്സുള്ള മുരളികൃഷ്ണ എന്നൊരു ബാലനും ഉണ്ടായിരുന്നു.
കർണാടക സംഗീതത്തിലെ
72 മേളകർത്താരാഗങ്ങളിലും അതീവ പ്രാവണ്യം നേടിയ ഈ കൊച്ചു ബാലന്റെ സ്വരമാധുര്യവും ആലാപന വൈഭവവും സദസ്യരെയാകെ അമ്പരപ്പിച്ചുവെന്ന് മാത്രമല്ല , ആന്ധ്രപ്രദേശിൽ അറിയപ്പെടുന്ന ഹരികഥാ കലാകാരനായ സൂര്യനാരായണ മൂർത്തി ഈ എട്ടു വയസ്സുകാരനെ ബാലമുരളീകൃഷ്ണ എന്ന് ആദ്യമായി സംബോധന ചെയ്യുകയുമുണ്ടായി .
ആ ബാലൻ വളർന്നു വലുതായി കർണാടകസംഗീത രംഗത്തെ കുലപതിയായി മംഗലപ്പിള്ളി ബാലമുരളീകൃഷ്ണ എന്ന പേരിൽ ലോക പ്രശസ്ത സംഗീതജ്ഞനായി മാറി. ത്യാഗരാജ സ്വാമികളുടെ അഞ്ചാം പരമ്പരയിൽപെട്ട ശിഷ്യൻ കൂടിയാണ് ബാലമുരളീകൃഷ്ണ .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലോകത്തെമ്പാടുമായി ഇരുപത്തയ്യായിരത്തിലധികം സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള ബാലമുരളികൃഷ്ണ വിവിധ ഇന്ത്യൻ ഭാഷകളിലായി നാനൂറോളം ചലച്ചിത്രഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഒട്ടേറെ കീർത്തനങ്ങൾ എഴുതുകയും സംഗീതം പകരുകയും ആലപിക്കുകയും ചെയ്തതിനു പുറമേ നടനായും ഇദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രകാശം ചൊരിഞ്ഞു..
“ഭക്തപ്രഹ്ലാദ ” എന്ന പ്രശസ്ത ചിത്രത്തിലെ നാരദനായിട്ടുള്ള ബാലമുരളീകൃഷ്ണയുടെ പ്രകടനം അവിസ്മരണീയമായിരുന്നു മലയാളത്തിൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത
” സന്ധ്യയ്ക്ക് എന്തിന് സിന്ദൂരം ” എന്ന ചിത്രത്തിലും ബാലമുരളീകൃഷ്ണ അഭിനയിച്ചിട്ടുണ്ട്.
1965-ൽ പുറത്തിറങ്ങിയ “ദേവത ” എന്ന ചിത്രത്തിലാണ് ബാലമുരളി കൃഷ്ണ മലയാളത്തിൽ ആദ്യമായി പാടുന്നത്. ലളിതാംബിക അന്തർജനത്തിന്റെ മകൻ
എൻ. മോഹനന്റെ കഥയെ ആസ്പദമാക്കി പ്രേം നവാസും ശോഭനാ പരമേശ്വരൻ നായരും ചേർന്ന് നിർമ്മിച്ച “പൂജക്കെടുക്കാത്ത പൂക്കൾ ” എന്ന ചിത്രത്തിലെ
“കണ്ണന്റെ കവിളിൽ നിൻ സിന്ദൂരതിലകത്തിൻ വർണ്ണ രേണുക്കൾ ഞങ്ങൾ
കണ്ടല്ലോ രാധേ ….. ”
എന്ന ഗാനമാണ് മലയാളത്തിൽ അദ്ദേഹത്തിന് ഏറ്റവും ജനപ്രീതി നേടി കൊടുത്തത്..
ഉദയായുടെ “കൊടുങ്ങല്ലൂരമ്മ “എന്ന ചിത്രത്തിലെ
“കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ
കുന്നല നാട്ടിൽ കുടികൊള്ളുമമ്മേ …. ”
എന്ന ഗാനവും വളരെ പ്രശസ്തമായിരുന്നു.
കൂടാതെ
“നീല നീല വാനമതാ …”
( കളിപ്പാവ )
“യാരമിതാ
വനമാലിനാ …”
. ( ഗാനം )
“പന്നഗേന്ദ്ര ശയനാ…”
( സ്വാതിതിരുനാൾ )
“ഉദയ കുങ്കുമം പൂശും …”
( ശ്രീനാരായണഗുരു )
“നീലലോഹിത ഹിത കാരിണി …”
(കാവേരി )
“രഘുവരാ നെന്നു … ”
(എന്റെ മോഹങ്ങൾ പൂവണിഞ്ഞു )
“ഓമന താമര പൂത്തതാണോ ..”.(യോഗമുള്ളവൾ )
” പകരൂ ഗാന രസം … ”
(തളിരുകൾ ) “സപ്തസ്വരസുധാസാഗരമേ …”
( അനാർക്കലി – ഈ ഗാനം ഗാനഗന്ധർവ്വൻ യേശു ദാസിനു വേണ്ടിയാണ് ബാലമുരളികൃഷ്ണ പിന്നണി പാടിയത് )
എന്നിവയെല്ലാം ബാലമുരളീകൃഷ്ണ മലയാളത്തിൽ പാടിയ പാട്ടുകളാണ്.
1930 ജൂലൈ 6 ന് ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിൽ പെട്ട ശങ്കര ഗുപ്തം ഗ്രാമത്തിൽ ജനിച്ച ബാലമുരളീകൃഷ്ണയുടെ ജന്മവാർഷികദിനമാണിന്ന് .
ഇന്ത്യൻ സംഗീത ചക്രവാളത്തിലെ മഹാനായ ഈ സംഗീതജ്ഞൻ 2016 നവംബർ 22 – നാണ് അന്തരിച്ചത് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]