
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിലായി. കട്ടയ്ക്കോട് സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ സജിത് (22), നാടുകാണി സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ അബിൻ (19), കട്ടയ്ക്കോട് സ്വദേശിയും പാൽ വണ്ടി ഓടിക്കുന്നയാളുമായ അനുരാജ് (20) എന്നിവരാണ് അറസ്റ്റിലായത്.
കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ ബസ് കത്ത് നിൽക്കുമ്പോൾ വിദ്യാർത്ഥികളെ പ്രതികൾ മർദ്ദിച്ചത്. സംഭവത്തിൽ ഒന്നാം പ്രതി കട്ടയ്ക്കോട്, നാടുകാണി, ബിബി ഭവനിൽ അഭിഷേക് (19) ആണ് ഇന്നലെ പൊലീസിന്റെ പിടിയിലായി. ഒളിവിൽ പോയ കൂട്ട് പ്രതികൾ മൂന്നു പേരാണ് ഇപ്പോൾ പിടിയിലായത്. കട്ടയ്ക്കോട് സ്വദേശിയും വാർപ്പ് പണിക്കാരനുമായ നിതിൻ (24) ആയി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
കഴിഞ്ഞ 27 ന് വൈകുന്നേരം കോളേജ് കഴിഞ്ഞ് കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ ബസ് കത്ത് നിൽക്കുമ്പോൾ ആണ് ആർ പി എം (കിക്മ) കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ അനു, ശ്രീറാം, ആദീഷ് എന്നിവരെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.
Last Updated Jun 30, 2024, 9:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]