

പാർത്രിയാർക്കിസ് ബാവ സസ്പെന്റ് ചെയ്ത മെത്രാപ്പോലീത്ത കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ കുർബാന ചൊല്ലാനെത്തി; കുർബാനയ്ക്കിടെ ഇരു കൂട്ടരും തമ്മിൽ പൊരിഞ്ഞ അടി; കുറിച്ചി സ്വദേശിയുടെ തലയ്ക്ക് പരിക്ക്; പരിക്കേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജിൽ
കോട്ടയം : കുറിച്ചിൽ മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ കുർബാനയ്ക്കിടെ ഇരു കൂട്ടരും തമ്മിൽ പൊരിഞ്ഞ അടി. ഇന്ന് രാവിലെയാണ് ക്നാനായ വിഭാഗക്കാർ തമ്മിൽ പള്ളിമുറ്റത്ത് സംഘർഷം ഉണ്ടായത്.
പാർത്രിയാർക്കിസ് ബാവ സസ്പെന്റ്റ് ചെയ്ത ക്നാനായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ കുർബാനയ്ക്കായി എത്തിയപ്പോൾ
കുറിയാക്കോസ് മാർ സേവേറിയോസിനെ എതിർക്കുന്ന വിഭാഗം ഇത് ചോദ്യം ചെയ്തു.ഇതോടെ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഘർഷത്തിൽ പാർത്രിയാർക്കിസ് ബാവയെ അനുകൂലിക്കുന്ന വിഭാഗത്തിലെ കരിമ്പന്നൂർ റിജോയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]