

പാലാ തൊടുപുഴ റൂട്ടിൽ കുറിഞ്ഞിക്ക് സമീപം നെല്ലാപ്പാറയിൽ ബാംഗ്ലൂർ ബസ് അപകടത്തിൽപ്പെട്ട് നിരവധിപ്പേർക്ക് പരിക്ക് ; രക്ഷപ്രവർത്തനം പുരോഗമിക്കുന്നു
കോട്ടയം : രാമപുരം കുറിഞ്ഞി വളവിൽ നിയന്ത്രണം നഷ്ടമായ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. ഡ്രൈവർ അടക്കം മൂന്നു പേരുടെ നില ഗുരുതരം.
പാലാ – തൊടുപുഴ റൂട്ടിൽ കുറിഞ്ഞിക്ക് സമീപം നെല്ലാപ്പാറയിൽ അൽപ സമയം മുൻപാണ് അപകടം നടന്നത്.
ബാംഗ്ളൂരിൽ നിന്നും കോട്ടയത്തേക്ക് നിരവധി യാത്രക്കാരുമായി വരികയായിരുന്ന ബസാണ് നെല്ലാപ്പാറായ്ക്ക് സമീപം വളവിൽ മറിഞ്ഞത്. അപകടത്തെ തുടർന്ന് ഉടൻ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പത്തോളം പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ രാമപുരം പോലീസ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]