
4 കോടി എടുക്കാനുണ്ടോ? എങ്കിൽ ബഹിരാകാശത്തേക്ക് ടൂർ പോകാം.!
ഡൽഹി:കേരളത്തിലും ഇന്ത്യയിലും വിദേശത്തുമൊക്കെ ട്രിപ്പ് അടിച്ചു മടുത്തോ? എന്നാൽ നേരെ ബഹിരാകാശത്തേക്ക് വിട്ടാലോ? സംഗതി തമാ ശയല്ല. കുറച്ചുനാൾ മുൻപാണ് . ആന്ധ്രാപ്രദേശുകാ രനായ ഗോപിചന്ദ് തോട്ടക്കുറ ബഹിരാകാശത്തേക്ക് വിനോദ യാത്ര നടത്തി,
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായത്. എങ്ങനെയായിരിക്കും അദ്ദേഹം അവിടെവരെ എത്തിയത്? എത്ര പണം ചെലവായിക്കാണും? പണമുണ്ടെങ്കിൽ നമുക്കും പോകാം.
എങ്ങനെ ടിക്കറ്റ് എടുക്കാം?
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മസിനഗുഡി വഴി ഊട്ടിക്ക് പോകുന്ന പോലെ അത്ര എളുപ്പമല്ല സ്പേസ് ടൂറിസം. ആദ്യം ഏറ്റവും യോജി ച്ച ഏജൻസി അഥവാ സ്പേസ് ടൂറിസം പ്രൊവൈഡർ ആരെന്നു കണ്ടെത്തണം.
വെർജിൻ ഗലാറ്റിക്. സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ തുടങ്ങിയ ഏജൻസികളാണ് നിലവിൽ ബഹിരാകാശ വിനോദ യാത്രാ നടത്തിപ്പിൽ മുന്നിലുള്ളത്.
എല്ലാം യുഎസ് കേന്ദ്രമാ യി പ്രവർത്തിക്കുന്ന കമ്പനികൾ .ഇവയ്ക്കു പുറമേ വിവിധ റഷ്യൻ കമ്പനികളും സ്പേസ് ടൂറിസം മേഖലയിൽ സജീവമാണ്.
വെറും 4.50,000 ഡോളർ
ബ്ലൂ ഒറിജിൻ ഏജൻസി വഴിയാണ് ഗോപിചന്ദ് ബഹി രാകാശ യാത്ര നടത്തിയത്. ഇതിന്റെ ഔദ്യോഗിക ചെലവ് കമ്പനി പുറത്തുവിട്ടില്ല. എങ്കിലും കയ്യിൽ 4,50,000 ഡോളർ (ഏകദേശം 3.75 കോടി രൂപ) എടു ക്കാനുണ്ടെങ്കിൽ നമുക്കും ‘എയറിൽ’ കയറാം എന്നാ ണ് space.comന്റെ കണ്ടെത്തൽ.
ഇനി, ബഹിരാകാശ ത്തുള്ള ഇൻ്റർനാഷനൽ സ്പേസ് സ്റ്റേഷനിൽ താ മസിക്കാനാണ് ആഗ്രഹമെങ്കിൽ അതിനും വഴിയുണ്ട്. ഏകദേശം 200 കോടി രൂപ മുടക്കിയാൽ മതി. 600 കോടി രൂപ കൊടുത്താൽ ചന്ദ്രനു ചുറ്റും വട്ടം കറ ങ്ങാനുള്ള പാക്കേജും കിട്ടും.
2030 ഓടെ 6 കോടി രൂപ ചെലവിൽ ഇന്ത്യക്കാരെ വിനോദ സഞ്ചാരത്തി നായി സ്പേസിൽ എഎത്തിക്കാൻ ഐഎസ്ആർഒ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പരിശീലനം മുഖ്യം
മനസ്സും ശരീരവും യാത്രയ്ക്കായി ഒരുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ദിവസങ്ങൾ നീണ്ട പരിശീ ലന ക്യാംപ് അതത് ഏജൻസികൾ നടത്താറുണ്ട്. നിത്യേനയുള്ള വ്യായാമം, ഭക്ഷണ ക്രമം എന്നിവയെല്ലാം പരിശീലകർ ചിട്ടപ്പെടുത്തും.
ഗുരുത്വാകർഷണ ബലം കുറയുന്നതിനും ഇല്ലാതാവുന്നതിനും അനുസ രിച്ചു ചലനങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതുൾ പ്പെടെ യാത്രയ്ക്ക് മുൻപ് പഠിപ്പിക്കും. തിരിച്ച് എത്തി ക്കഴിഞ്ഞിട്ടും കുറച്ചുകാലം ഇത്തരം പരിശീലന രീതികൾ തുടരേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]