
ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ട്ലയിൽ പരിശോധനയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകൾ ഇടിച്ചു നിരത്തി. മേഖലയിൽ അനധികൃതമായി ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. സർക്കാർ ഭൂമിയിൽ അനധികൃതമായാണ് വീടുകൾ നിർമ്മിച്ചതെന്ന് ആരോപിച്ചാണ് നടപടി.
നൂറ്റമ്പതോളം പശുക്കളെയും, പശുക്കളുടെ തൊലിയും മറ്റും മേഖലയിൽനിന്നും കണ്ടെത്തിയെന്നും മണ്ട്ല എസ്പി പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തു, പത്ത് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇറച്ചിയുടെ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചെന്നും എസ്പി അറിയിച്ചു. പശുക്കളെ കശാപ്പ് ചെയ്യുന്നത് മധ്യപ്രദേശിൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Last Updated Jun 16, 2024, 10:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]