

കോട്ടയം മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ ബന്ധുക്കളെ കാത്ത് കിടക്കുന്നത് 9 മൃതദേഹങ്ങള്‍ ; എത്രയും പെട്ടന്ന് ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ, ഇല്ലെങ്കിൽ 7 ദിവസത്തിനകം സംസ്കരിക്കും
ഗാന്ധിനഗർ : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോർച്ചറിയില്‍ ബന്ധുക്കളെ കാത്ത് കിടക്കുന്നത് 9 മൃതദേഹങ്ങള്‍.
കോട്ടയം ജില്ല ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച് ഒമ്ബതിന് എത്തിച്ച് 21ന് മരിച്ച രവീന്ദ്രൻ (65), എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച് 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കുംപൂരം സേതു ജോർജ് (59), ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ മൂന്നിന് എത്തിച്ച് അഞ്ചിന് മരിച്ച ശ്രീധരൻ (75), പത്തനംതിട്ട ജില്ല ആശുപത്രിയില്‍ നിന്ന് മാർച്ച് 27 ന് കൊണ്ടുവന്ന് ഏപ്രില്‍ നാലിന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തില്‍ നാണു (65), അടൂർ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി (60), ഏപ്രില്‍ 22ന് പ്രവേശിപ്പിച്ച് 24 ന് മരിച്ച അരുണ്‍ (47), ഏപ്രില്‍ 19 ന് പ്രവേശിപ്പിച്ച് 29 ന് മരിച്ച ബാബു (58), മെയ് ഏഴിന് അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന് 12 ന് മരിച്ച മോഹനൻ (55), മെയ്10 ന് പ്രവേശിപ്പിച്ച് 11 ന് മരിച്ച വയോധികൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഇനിയും ഏറ്റെടുത്തില്ലെങ്കിൽ ഏഴുദിവസത്തിനകം മൃതദേഹങ്ങള്‍ ഇനിയൊരു അറിയിപ്പില്ലാതെ സർക്കാർ ചെലവില്‍ സംസ്കരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |