
കുവൈത്ത് സിറ്റി: ശരിയായ ലൈസൻസില്ലാതെയും ലൈസൻസ് പരിധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന കഫേകൾക്ക് കുവൈത്തില്‍ മുന്നറിയിപ്പ്. പൊതുസ്വത്ത് കൈയേറ്റങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ ഫീൽഡ് പരിശോധനകളുടെ വിവരങ്ങള്‍ ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ വയലേഷന്‍സ് റിമൂവല്‍ വിഭാഗം മേധാവി ഫഹദ് അൽ മുവൈസ്രിയാണ് വെളിപ്പെടുത്തിയത്.
ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ മുബാറക് അൽ അജ്മിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ഖൈത്താൻ ഏരിയയിൽ ശരിയായ ലൈസൻസില്ലാതെയും ലൈസൻസ് പരിധി കവിഞ്ഞിട്ടും പ്രവർത്തിക്കുന്ന കഫേകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ഇത്തരം 13 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
Read Also –
നിക്ഷേപ, വാണിജ്യ മേഖലകളിലെ കൈയേറ്റങ്ങൾ പരിഹരിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് എല്ലാ ഗവർണറേറ്റുകളിലും കര്‍ശന പരിശോധന ക്യാമ്പയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിന് നിയമലംഘനങ്ങൾ വേഗത്തിൽ പരിഹരിക്കാന്‍ റെഗുലേറ്ററി ഏജൻസികൾ അഭ്യർത്ഥിച്ചു.
Last Updated May 17, 2024, 6:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]