
കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ ജോലിയിൽ ഏര്‍പ്പെടുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസി മരിച്ചു. കുവൈത്തിലെ കൈറോവാൻ പ്രദേശത്താണ് സംഭവം.
ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലെ നിർമ്മാണ ജോലികൾ ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഗ്ലാസ് പാളി തകർന്ന് ദേഹത്തേക്ക് വീണ് പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അതോറിറ്റികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read Also –
പബ്ലിക് പാര്‍ക്കില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതര്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താന്‍ പ്രദേശത്തെ ഒരു പബ്ലിക് പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തി. അതുവഴിപോയ ആളുകളാണ് വിവരം അധികൃതരെ അറിയിച്ചത്.
ഉടന്‍ തന്നെ സെക്യൂരിറ്റി, ഫോറന്‍സിക് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരിച്ചത് ഈജിപ്ത് സ്വദേശിയായ പ്രവാസിയാണെന്ന്കണ്ടെത്തി. മരണ കാരണം കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന് വിഭാഗത്തിന് കൈമാറാന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്കി.
Last Updated May 16, 2024, 5:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]