
രാജു ചന്ദ്രയുടെ ‘ പിറന്ത നാള് വാഴ്ത്തുക്കള്‍’ എന്ന തമിഴ് സിനിമയുടെ പോസ്റ്റര്‍ വിജയ്സേതുപതി റിലീസ് ചെയ്തു ദേശീയ അവാര്‍ഡ് ജേതാവ് അപ്പുക്കുട്ടി നായകനാവുന്ന സിനിമയുടെ പോസ്റ്റര്‍ അപ്പുക്കുട്ടിയുടെ ജന്മദിനത്തില് പുറത്തിറക്കിയതും സിനിമയുടെ പേരും പോസ്റ്ററിലെ ചിത്രത്തിന്റെ കൗതുകവും തമിഴ് സിനിമ ലോകത്തു ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു.
ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് രാജുചന്ദ്രയാണ്. പ്ലാന്‍ 3 സ്റുഡിയോസിന്റെ ബാനറില്‍ റോജി മാത്യു , രാജു ചന്ദ്രയും നിര്‍മിക്കുന്നു.
തമിഴ് ഗ്രാമപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിയും സസ്പെന്‍സും നിറഞ്ഞ കുടുംബചിത്രമാണ്.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ ‘ഐ ആം എ ഫാദര്‍’ എന്ന മലയാളത്തിലെ ആദ്യ മത്സ്യകന്യകയും, വ്യത്യസ്ത കഥാമൂല്യവുള്ള ക്രിട്ടിക്കല്‍ ശ്രദ്ധ നേടിയ സിനിമക്കു ശേഷം രാജു ചന്ദ്ര സംവിധാനം ചെയുന്നു എന്നതും ‘ പിറന്തനാള്‍ വാഴ്ത്തുക്കള്‍’ കൗതുകവും പുതുമയുമുള്ള ഒരു സിനിമക്കുള്ള പ്രതീക്ഷ നല്കുന്നു. മലയാളിയായ ഐശ്വര്യ അനില്‍ ആദ്യമായി തമിഴ് സിനിമയില്‍ നായികയാവുന്നു. ശ്രീജ രവിയുടെ അഭിനയ ജീവിതത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞതും വളരെ വ്യത്യസ്തവും നിഗൂഢവുമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തില്‍. റോജി മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മറ്റു അഭിനേതാക്കള്‍ സന്തോഷ് തരുണ്‍, രാഗെന്ത്, മിമിക്രി ബാബു, വിനു അച്യുതന്, അമിത് മാധവന്, വിഷ്ണു, ഇമ്പറസ്, ഭക്തവത്സലന്, സുല്‍ഫിയാ മജീദ്, ഈശ്വരി, വീരമ്മാള്‍.
സഹ നിര്‍മാണം: മാത്തന്‍സ് ഗ്രൂപ്, എഡിറ്റര്‍: താഹിര്‍ ഹംസ, സഹസംവിധാനം : ബിനു ബാലന്, സംഗീതം: GKV , നവനീത് , പശ്ചാത്തല സംഗീതം :GKV, ആര്‍ട്ട് : വിനോദ്കുമാര്‍ , മേക്കപ്പ് : പിയുഷ് പുരുഷു, പ്രൊഡക്ഷന്‍ കണ്ട്രോളര് : ശശികുമാര്‍, വസ്ത്രം : സുല്‍ഫിയ മജീദ് , ഭക്തവത്സലന്, സ്റ്റുഡിയോ : പ്ലാന്‍ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ് :ലാലു ദാസ് ഡിസൈന്‍ :പ്ലാന്‍ മൂന്ന്.
ചെന്നൈ ആസ്ഥാനമായുള്ള പ്ലാന്‍ 3 സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആദ്യ തമിഴ് സിനിമ കൂടിയാണ് ‘ പിറന്ത നാള് വാഴ്ത്തുക്കള്‍ ‘. അടുത്ത സിനിമക്കായി പുതുമയുള്ള കഥയുമായി വരുന്ന തിരക്കഥാകൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിനായി രാജു ചന്ദ്രയുടെ നേതൃത്വത്തില്‍ ചെന്നൈ , കൊച്ചി, ദുബായ് കമ്പനി ഓഫിസുകളില്‍ ഒരു ക്രിയേറ്റിവ് ടീം പ്രവര്‍ത്തിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]