
മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘മണിച്ചിത്രത്താഴി’നെക്കുറിച്ച് സംവിധായകൻ സെൽവരാഘവൻ. താൻ അൻപത് തവണയെങ്കിലും ഈ ചിത്രം കണ്ടിട്ടുണ്ടാകുമെന്നും ഫാസിലിൻ്റെ ക്ലാസിക്കാണിതെന്നും സെൽവരാഘവൻ പറഞ്ഞു. എക്സിലൂടെയാണ് സംവിധായകൻ്റെ പ്രതികരണം.
ശോഭനയേയും മോഹൻലാലിനേയും സെൽവരാഘവൻ പ്രശംസിച്ചു. ചിത്രത്തിലെ പ്രകടനത്തിന് ശോഭനയ്ക്ക് മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചുവെന്നും മോഹൻലാൽ രാജ്യത്തിൻ്റെ അഭിമാനമാണെന്നും സംവിധായകൻ കുറിച്ചു.
നിരവധിയാളുകളാണ് പോസ്റ്റിന് കമെന്റുമായി എത്തുന്നത്. ലോകസിനിമയിലെ തന്നെ ക്ലാസിക്കുകളിൽ ഒന്നാണ് ചിത്രമെന്ന് ചിലർ കുറിച്ചു. ചിത്രത്തിലെ ഗാനങ്ങളേയും താരങ്ങളുടെ പ്രകടനത്തേയും ആരാധകർ പ്രശംസിക്കുന്നു. മണിച്ചിത്രത്താഴിന്റെ മറ്റ് ഭാഷകളിലെ റീമേക്കുകളെ പരിഹസിച്ചും കമൻ്റുകൾ വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]