
റിയാദ്: റോഡ് മുറിച്ചുകടക്കവേ മുംബൈ സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു. മുംബൈ താന സ്വദേശി ശൈഖ് മുഹമ്മദ് തൽഹ (62) ആണ് ഞായറാഴ്ച ജിദ്ദ ഫൈസലിയ്യയിൽ മുറബ്ബ പാലത്തിന് സമീപം കാറിടിച്ച് മരിച്ചത്. അമീർ ഫൈസൽ സ്ട്രീറ്റ് മുറിച്ചു കടക്കുമ്പോഴാണ് ഇൻജാസ് മണി എക്സ്ചേഞ്ചിനു മുന്നിൽ സർവീസ് റോഡിൽ അതി വേഗത്തിലെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്.
വൈകുന്നേരം അഞ്ചരയോടെ നടന്ന അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം രാത്രി പത്തരയോടെ കിംഗ് ഫഹദ് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ദീർഘകാലമായി അൽ മദീന പ്രസിൽ ജീവനക്കാരനായിരുന്ന തൽഹ റിട്ടയറായി റമദാന് ശേഷം എക്സിറ്റിൽ പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഇഷ്റത്ത് ജഹാൻ. രണ്ട് പെൺമക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകീട്ട് ജിദ്ദ ഫൈസലിയ്യിയ മഖ്ബറയിൽ ഖബറടക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]