പത്തനംതിട്ടയിൽ സ്കൂട്ടര്‍ കലുങ്കിന്റെ മതിലില്‍ ഇടിച്ചുമറിഞ്ഞു; പരിക്കേറ്റ് മണിക്കൂറുകള്‍ കലുങ്കിനടിയില്‍ കിടന്ന യുവതി മരിച്ചു
കോഴഞ്ചേരി: കലുങ്കിന്റെ മതിലില്‍ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം.ബിജി (25) ആണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട
യുവതി രാത്രി മണിക്കൂറുകളോളമാണ് പരിക്കേറ്റ് കലുങ്കിനടിയില്‍ കിടന്നത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മുട്ടുമണ്‍-ചെറുകോല്‍പുഴ റോഡില്‍ പമ്ബ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം.
ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് സിജി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവ് അബ്ദീഷ് ഇടുക്കിയിലുള്ള ജോലിസ്ഥലത്ത് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അരകിലോമീറ്റർ അകലെ ഭർത്താവിന്റെ മാതാപിതാക്കള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. കോയിപ്രം പൊലീസ് കേസെടുത്തു.
പാട്ടക്കാല അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു. സംസ്കാരം പിന്നീട്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

