കൊച്ചി: ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. ലഹരിമരുന്ന്, പിടിച്ചുപറിയടക്കം ഏഴിലധികം കേസുകളിൽ പ്രതിയായ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. ഓൺലൈനിലൂടെ ഹാജരാക്കിയ അരുണിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. സെല്ലിന് പുറത്തായിരുന്ന ഇരുവരും പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരുവർക്കുമായി പൊലീസ് അന്വേഷണം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]