ന്യൂഡൽഹി: ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റിലൂടെ വിതരണം ചെയ്യുന്ന മുട്ടകളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിശദീകരണം തേടി. ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ച ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് അധികൃതർ നടപടികളിലേക്ക് കടന്നത്.
ബ്ലിങ്കിറ്റ് വഴി വിതരണം ചെയ്ത മുട്ടകളിൽ ദുർഗന്ധം അനുഭവപ്പെടുന്നതായും, അവയ്ക്ക് റബർ പോലുള്ള ഘടനയാണെന്നും ഉപഭോക്താക്കൾ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നാണ് എഫ്എസ്എസ്എഐയുടെ നിർദേശം.
സ്വന്തം പ്ലാറ്റ്ഫോമുകൾ വഴി വിൽക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിന് ഇ-കൊമേഴ്സ് കമ്പനികൾ തന്നെയാണ് ഉത്തരവാദികളെന്ന് എഫ്എസ്എസ്എഐ നേരത്തെ ഉത്തരവിറക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

