
സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രില്‍ 1 ന് ‘വൈക്കം കടപ്പുറത്ത് ‘ സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ഈ വലിയ അബദ്ധം സംഭവിച്ചിരിക്കുന്നത്.
കായല്‍ മാത്രമുള്ള വൈക്കത്ത് കടല്‍ എവിടെയെന്ന് മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേര് ചോദിച്ചു. കടല്‍ ഇല്ലാത്ത ഞങ്ങള്‍ ഇടുക്കിക്കാര്‍ക്കും വയനാട്ടുകാര്‍ക്കും കടല്‍ അനുവദിച്ച് തരണമേയെന്ന് നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. അബദ്ധം മനസിലാകാതെ തിരുത്താന്‍ ഉള്ള ശ്രമം പോലും നടത്താതെ വിദ്യാഭ്യാസ മന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്ത് ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ചരിത്ര സംഭവങ്ങള്‍ ഒട്ടേറെ നടന്ന, ഗാന്ധിജി വരെ സന്ദര്‍ശിച്ച കോട്ടയം ജില്ലയിലെ വൈക്കത്ത് കടല്‍ ഇല്ലെന്ന കാര്യം ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് വരെ അറിയാമെന്നിരിക്കെയാണ് പാര്‍ട്ടിയ്ക്കും മന്ത്രിയ്ക്കും ഇത്രയും വലിയ അബദ്ധം പിണഞ്ഞത്.
തുടര്‍ച്ചയായി മന്ത്രിക്ക് അമളി പറ്റാറുണ്ട്. ഇടയ്ക്ക് താന്‍ മന്ത്രിയപ്പൂപ്പനാണെന്ന് പറഞ്ഞത് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇത്തരത്തില്‍ മന്ത്രി വൈക്കം സത്യാഗ്രഹത്തിന്റെ ശദാബ്ദി ആഘോഷം പങ്കുവെച്ച വീഡിയോ ഇതിനകം നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങി കഴിഞ്ഞു. മന്ത്രിയുടെ പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള പരിഹാസങ്ങള്‍ എത്തുന്നുണ്ട്. ഏപില്‍ 1 വിഡ്ഡികളുടെ ദിനം കൂടിയാണ് എന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന പ്രതികരണം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]