
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ ബിരുദ വസ്ത്രം ധരിച്ച് ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് വഴക്കുലയേന്തി പ്രതിഷേധിച്ച് കെഎസ്യു. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു.
ചിന്തയുടെ പിഎച്ച്ഡി തിരിച്ചുവാങ്ങണം, അത് തിരുത്തണം. തെറ്റ് തിരുത്തി പൊതുജനത്തോട് മാപ്പ് പറയണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു. ചിന്തയുടെ വിവാദ മൊഴി കേരളത്തിലെ വിദ്യാഭ്യസ നിലവാരത്തെ തകര്‍ക്കുന്നു.
വഴക്കുലയെ വൈലോപ്പള്ളിയോട് ഉപമിക്കുന്ന ഒരു എല്‍കെജി ക്ലാസ്സിലെ വിദ്യാര്‍ത്ഥിയുടെ നലവാരത്തിലേക്ക് എത്തിയിരിക്കുന്നു കേരളത്തിലെ യുവജന ക്ഷേമ കമ്മീഷന് അധ്യക്ഷയെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇനിയും ഇതുപോലുള്ള സമരങ്ങളും ആയി മുന്നോട്ട് പോകുമെന്നും കെഎസ്യു വ്യക്തമാക്കി.
അതേസമയം വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജനകമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി.
പുനഃപരിശോധിക്കാന്‍ ഗവര്‍ണകര്‍ക്ക് നിവേദനം നല്‍കും. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ആവശ്യവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. അതേസമയം വിവാദത്തില്‍ ചിന്താ ജെറോം ഇതുവരെ പ്രതികരിച്ചിട്ടില്ല.
The post വഴക്കുലയെ വൈലോപ്പള്ളിയോട് ഉപമിക്കുന്ന ഒരു എല്‍കെജി ക്ലാസ്സിലെ വിദ്യാര്‍ത്ഥിയുടെ നലവാരത്തിലേക്ക് എത്തിയിരിക്കുന്നു കേരളത്തിലെ യുവജന ക്ഷേമ കമ്മീഷന് അധ്യക്ഷ; ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ ബിരുദ വസ്ത്രം ധരിച്ച് വഴക്കുലയേന്തി പ്രതിഷേധിച്ച് കെഎസ്യു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]