
പെഷവാർ: പാകിസ്താനിലെ പെഷവാറിൽ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ പതിനേഴുപേർ കൊല്ലപ്പെട്ടു. 90പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. ഉച്ചയ്ക്ക് 1.40യോടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ന്നു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊല്ലപ്പെട്ടവരില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ സ്റ്റേഷനുകളിലെ പൊലീസുകാരും നാട്ടുകാരുമടക്കം പ്രാര്‍ത്ഥിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്.
നിരവധി പേർ ഇപ്പോഴും പള്ളിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
The post പാകിസ്താനില്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം; 25 പേര് കൊല്ലപ്പെട്ടു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]