
മുംബൈ: ഈ വര്‍ഷം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 100 കോടി പിന്നിടുന്ന ആദ്യ ഹോളിവുഡ് ചിത്രമായി ഫാസ്റ്റ് എക്സ്. മെയ് 19 ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം 11 ദിവസം കൊണ്ട് 105 കോടി രൂപ നേടിയതായി യൂണിവേഴ്സല്‍ പിക്ചേഴ്സ് സ്ഥിരീകരിച്ചു. ആഗോളതലത്തില്‍ ഫാസ്റ്റ് എക്സ് ഏകദേശം 4,266 കോടിയാണ് ഇതുവരെ നേടിയത്.
ഈ വര്‍ഷം ഇതുവരെ, റിലീസ് ചെയ്തത് ഒരു മാസത്തിനുള്ളില്‍ ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ചേരുന്ന മൂന്നാമത്തെ ചിത്രമാണ് ഫാസ്റ്റ് എക്സ്. ദി സൂപ്പര്‍ മാരിയോ ബ്രോസ് മൂവി, ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സി വോള്‍-3 എന്നിവയാണ് മറ്റ് രണ്ട് സിനിമകള്‍. ഇന്ത്യയില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏറെ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതുവരെ 68 കോടിയാണ് ബോക്സ് ഓഫീസില്‍ നേടിയത്. ഇംഗ്ലീഷ് പതിപ്പ് ഇതുവരെ 44.62 കോടിയും നേടി.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ അവസാന ചിത്രമാണ് ഫാസ്റ്റ് എക്സ്. ഇതുവരെയുള്ള പരമ്പരകളില്‍ വച്ച് ഏറ്റവും ശക്തനായ വില്ലനെയാണ് ഇത്തവണ ഡൊമിനിക് ടൊറൊറ്റോയ്ക്കെതിരെ കളത്തിലിറക്കുന്നത്. അക്വാമാന് എന്ന സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച ജേസണ്‍ മോമോവയാണ് ഫാസ്റ്റ് എക്സിലെ വില്ലന്‍. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഫാസ്റ്റ് പരമ്പരയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]