
കോഴിക്കോട്: ഹോട്ടല്‍ വ്യാപാരിയായ തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത് ഫര്‍ഹാനയുടെ ഫോണ്‍വിളി.
കൃത്യം നടത്തിയ ശേഷം ചെന്നൈയിലേക്ക് കടന്ന ഫര്‍ഹാന ഒറ്റപ്പാലത്തുള്ള ബന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു. സിദ്ധിഖിനെ ഷിബിലിയും സംഘവും ചേര്‍ന്ന് ലോഡ്ജ്മുറിയിലിട്ട് കൊലപ്പെടുത്തിയത് അതിക്രൂരമായാണ്.
പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊലപ്പെടുത്തുന്നതിന് മുമ്ബ് മൂവരും ചേര്‍ന്ന് സിദ്ധിഖിനെ ക്രൂരമായി പീഡിപ്പിക്കുകയയായിരുന്നു.
ഫര്‍ഹാനയാണ് സിദ്ധിഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചത്. സിദ്ധിക്കിനെ വിവസ്ത്രനാക്കാൻ ശ്രമിച്ചത് ഷിബിലി ആണെന്നും എതിര്‍ത്തപ്പോള്‍ കത്തി കഴുത്തില്‍ വെച്ച് വരഞ്ഞെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഷിബിലി ചുറ്റിക കൊണ്ട് തലയില്‍ അടിക്കുമ്ബോള്‍ ഫര്‍ഹാന സിദ്ധിഖിനെ പിടിച്ചു കൊടുത്തു. മുന്നാം പ്രതി ആഷിക്ക് കാല് മടക്കി സിദ്ധിക്കിന്റെ നെഞ്ചില്‍ ചവിട്ടി.
നിലത്തു വീണ സിദ്ധിക്കിന്റെ നെഞ്ചിലാണ് ആഷിക് ചവിട്ടിയത്. മരണം ഉറപ്പായതോടെ മൃതദേഹം മൂന്നായി മുറിച്ചു പ്രതികള്‍ മുറി കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡി അപേക്ഷയില്‍ വിശദമാക്കുന്നു. മൃതദേഹം മൂന്നായി മുറിച്ചു. മുൻ കൂട്ടി അറിയുന്ന പിൻ നമ്ബര്‍ ഉപയോഗിച്ച് പ്രതികള്‍ എടിഎമ്മില്‍ നിന്നും പണം അപഹരിച്ചു.
ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ അട്ടപ്പാടിയിൽ ഉപേക്ഷിച്ച ശേഷം മുഖ്യപ്രതി ഷിബിലി തിരുവനന്തപുരത്തേക്ക് പോയെന്നാണ് സൂചന. മൃതദേഹം അട്ടപ്പാടിയിൽ ഉപേക്ഷിച്ച 19 മുതൽ ചെന്നെയിലേക്ക് കടക്കാൻ ശ്രമിച്ച 24 വരെ ഷിബിലി പലയിടത്തായി കറങ്ങുകയായിരുന്നു. 19 തിന് ഫർഹാനയെ വീട്ടിലാക്കി ഷിബിലി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് കടന്നെന്നാണ് വിവരം. തെളിവുകൾ നശിപ്പിക്കാൻ ആയിരുന്നു ഈ യാത്രയെന്നാണ് സൂചന. ഇതെക്കുറിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത വരൂ.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]