
ഇന്ത്യന്‍ നേവിയില്‍ ഉദ്യോ?ഗാര്‍ത്ഥികള്‍ക്ക് അവസരം. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷാ നടപടികള്‍ ഈ മാസം 29ന് സ്വീകരിച്ചുതുടങ്ങി. അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 14 ആണ്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് (എസ്എസ്സി) എക്സിക്യൂട്ടീവ് ബ്രാഞ്ച്, എജ്യുക്കേഷന്‍ ബ്രാഞ്ച്, ടെക്നിക്കല്‍ ബ്രാഞ്ച് എന്നിവയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
242 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 150 ഒഴിവുകള്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചിനും 12 ഒഴിവുകള്‍ വിദ്യാഭ്യാസ ബ്രാഞ്ചിനും 80 ഒഴിവുകള്‍ ടെക്നിക്കല്‍ ബ്രാഞ്ചിനുമുള്ളതാണ്.
യോഗ്യതാ മാനദണ്ഡം: ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ( 60 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ തതുല്യമായ സിജിപിഎ) /
വിദേശ സര്‍വകലാശാലയില്‍ നിന്ന് തത്തുല്യമായ CGPA അല്ലെങ്കില്‍ 60% മാര്‍ക്കോടെ എഞ്ചിനീയറിംഗില്‍ ബിരുദം.
അപേക്ഷിക്കേണ്ട വിധം:
www.joinindiannavy.gov.in എന്ന ഇന്ത്യന്‍ നേവി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]