
ബെംഗളൂരു: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘വിഷപ്പാമ്പ്’ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയെ വേരോടെ തുടച്ചുനീക്കി ശക്തമായ രാഷ്ട്രം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ കഠിനമായി പ്രയത്നിക്കുന്നത്. കോണ്‍ഗ്രസിന് അത് ഇഷ്ടപ്പെടുന്നില്ല. കോണ്‍ഗ്രസ് എന്നെ വിഷപ്പാമ്പ് എന്ന് വിളിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരന്റെ കഴുത്തില്‍ ഒരു പാമ്പ് തങ്ങി നില്‍ക്കുന്നുണ്ട്.
ഈ രാജ്യത്തെ ജനങ്ങള്‍ എനിക്ക് ഈശ്വരനെപ്പോലെ തുല്യരാണ്. അവരോടൊപ്പം നില്ക്കുന്ന അവരുടെ പാമ്പാണ് ഞാന്‍. മെയ് 13 ന് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെ കമ്മീഷന് പാര്‍ട്ടിയെന്ന് നരേന്ദ്രമോദി ആക്ഷേപിച്ചു. 85 ശതമാനം കമ്മീഷന് വാങ്ങുന്ന പാര്‍ട്ടിയാണ്. അവരുടെ സ്വന്തം പ്രധാനമന്ത്രി ഒരിക്കല്‍ അത് സമ്മതിച്ചതാണ്. കര്‍ണാടകയില്‍ അധികാരത്തിലെത്തി സംസ്ഥാനം കൊള്ളയടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇരട്ട എഞ്ചിനുള്ള സര്‍ക്കാരിന്റെ സാധ്യതയെക്കുറിച്ച് ആളുകള്‍ക്ക് ബോധ്യമുള്ളതിനാല്‍ അത് സംഭവിക്കില്ല. കോലാറിലെ ജനക്കൂട്ടം കോണ്‍ഗ്രസിനും ജെഡിഎസിനും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗഡാഗ് ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് മോദിക്കെതിയെ ഖാര്‍ഗെ വിമര്‍ശിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം ഖാര്‍ഗെ അഭിപ്രയാം പിന്‍വലിച്ചു. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരിക്കലും മോദിയെ ലക്ഷ്യം വച്ചല്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയാണ് ഉദ്ദേശിച്ചതെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. ‘എന്റെ പ്രസ്താവന പ്രധാനമന്ത്രി മോദിക്ക് എതിരെയോ മറ്റേതെങ്കിലും വ്യക്തിക്ക് എതിരെയോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തിനുവേണ്ടിയായിരുന്നു.’ ഖാര്‍ഗെ ട്വീറ്റ് ചെയ്തിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]