
ടെക്സസ്: ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്റ്റാര്‍ഷിപ് 6 -8 ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും വിക്ഷേപിക്കാന്‍ സാധിച്ചേക്കുമെന്ന് സ്പേസ്എക്സ് സിഇഒ ഇലോണ്‍ മസ്ക്. ഏപ്രില്‍ 20ന് ടെക്സസില്‍ നടത്തിയ ആദ്യ പരീക്ഷണ വിക്ഷേപണത്തില്‍ത്തന്നെ സ്റ്റാര്‍ഷിപ് പൊട്ടിത്തെറിക്കുകയായിരുന്നു.റോക്കറ്റ് കത്തിയമര്‍ന്നു, മൂന്നു കമ്പനികള്‍ക്കും തിരിച്ചടി, മസ്കിന് നഷ്ടപ്പെട്ടത് 103,414 കോടി രൂപ ‘സ്റ്റാര്‍ഷിപ്പിന്റെ ഘടന മികച്ചതാണ്.
തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്ലൈറ്റ് ടെര്‍മിനേഷന്‍ എന്ന സെല്‍ഫ് ഡിസ്ട്രക്റ്റ് മെക്കാനിസം പ്രവര്‍ത്തനക്ഷമമായതാണ് അപകടത്തിനു കാരണം. വിക്ഷേപണം 6 മുതല്‍ 8 ആഴ്ചകള്‍ക്കുള്ളില്‍ നടക്കും” മസക് വ്യക്തമാക്കി. അതേസമയം, അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ, മറ്റൊരു സ്റ്റാര്‍ഷിപ് വിക്ഷേപണത്തിന് സ്പേസ് എക്സിന് അനുവാദമില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി (എഫ്എഎ) അറിയിച്ചു.ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്എക്സ് കേന്ദ്രത്തില്‍നിന്നു ആദ്യ പരീക്ഷണ വിക്ഷേപണത്തില്‍ കുതിച്ചുയര്‍ന്ന റോക്കറ്റ് നാല് മിനിറ്റിനകം ആകാശത്ത് പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറിയിരുന്നു. നിശ്ചയിച്ചതനുസരിച്ച് സ്റ്റാര്‍ഷിപ് പേടകം സൂപ്പര്‍ഹെവി റോക്കറ്റില്‍നിന്നു വേര്പെടേണ്ടിയിരുന്നെങ്കിലും അതു നടന്നില്ല. തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയും മെക്സിക്കോ ഉള്‍ക്കടലില്‍ പതിക്കുകയുമായിരുന്നു.
32 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷമാണ് ദൗത്യം പരാജയപ്പെട്ടത്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാര്‍ഷിപ്. അടുത്ത പരീക്ഷണ വിക്ഷേപണത്തിന് ഉപകാരപ്പെടുന്ന ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചെന്ന് അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മനുഷ്യര്‍ക്കു പുറമേ ഉപഗ്രഹങ്ങളും ടെലിസ്കോപ്പുകളും ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സ്റ്റാര്‍ഷിപ് ദൗത്യം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]