
പാലക്കാട്: റെയില്‍വേ ഭൂമിയിലേക്കും പാളങ്ങളിലേക്കും അതിക്രമിച്ച് കടക്കുന്നവരില്‍ നിന്ന് പിഴ കര്‍ശനമായി ഈടാക്കാനൊരുങ്ങി റെയില്‍വേ.
റെയില്‍വേ ആക്ട്147 പ്രകാരമാണ് പിഴ. 1000 രൂപയോ മൂന്നുമാസം തടവോ ലഭിക്കും. ഇവ രണ്ടും കൂടി ലഭിക്കാനും സാദ്ധ്യതയുണ്ട്. പിഴയും നടപടികളും നേരത്തെ ഉണ്ടെങ്കിലും അപകടം വര്‍ദ്ധിച്ചതോടെ കര്‍ശനമാക്കുകയാണ്. ഏപ്രില്‍ 15 വരെ പാലക്കാട് ഡിവിഷനില്‍ മാത്രം 100ലേറെ പേര് ട്രെയിന്‍ തട്ടി മരിച്ചിട്ടുണ്ട്. പലരും പാളം മുറിച്ച് കടക്കുമ്ബോഴാണ് അപകടത്തില്‍പ്പെടുന്നത്.
ട്രെയിനിന്റെ വാതിലില്‍ നില്‍ക്കുമ്ബോള്‍ വീണും അപകടമുണ്ടായി. നിയമ ലംഘനങ്ങള്‍ക്ക് പാലക്കാട് ഡിവിഷനില്‍ 2021ല്‍ 2056ഉം 2022ല്‍ 2120 കേസും രജിസ്റ്റര്‍ ചെയ്തു. 2023 മാര്‍ച്ച് വരെ 831 കേസ് രജിസ്റ്റര്‍ ചെയ്യുകയും 2.17 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങള്‍ കാരണം ട്രെയിനുകള്‍ പിടിച്ചിടുകയും വൈകുകയും ചെയ്യുന്നത് പതിവായി. ഇവയെല്ലാം ഒഴിവാക്കാനാണ് ആര്.പി.എഫ് പരിശോധന കടുപ്പിക്കുന്നത്. ജനവാസ മേഖലയ്ക്ക് സമീപം പാളം കടന്നു പോകുന്ന ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡും ആര്.പി.എഫ് പട്രോളിംഗും ഉണ്ടാകും. പ്രദേശവാസികളുടെ സഹകരണത്തോടെയാകും നടപടി. പാളങ്ങളിലേക്ക് ആളുകള്‍ കയറുന്നത് കണ്ടാല്‍ ഉടന്‍ ആര്.പി.എഫിനെ അറിയിക്കണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]