
ഇടുക്കി: മിഷന് അരിക്കൊമ്പന് സ്റ്റേ ചെയ്തതില്‍ പ്രതിഷേധിച്ച് ചിന്നക്കനാല്‍ ശാന്തന്‍പാറ നിവാസികള്‍. കുങ്കി ആനകളെ പാര്‍പ്പിച്ചിരുന്നിടത്തേക്ക് പ്രദേശവാസികള്‍ പ്രതിഷേധം നടത്തി. വനം വകുപ്പിന്റെ ബാരിക്കേടുകള്‍ തകര്‍ത്തു. അരിക്കൊമ്പനെ പിടികൂടിയില്ലെങ്കില്‍ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ ആണ് തീരുമാനം. 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
നാളുകള്‍ ഏറെയായി ആനപ്പേടിയില്‍ കഴിയുന്ന ഒരു ജനതയുടെ പ്രതിഷേധമാണ്. ഹൈക്കോടതിയുടെ വിധി അനുകൂലമാകും എന്നാണ് അവസാന നിമിഷം വരെയും കരുതിയത്. എന്നാല്‍ മിഷന് അരിക്കൊമ്പന് സ്റ്റേ നല്‍കിയതോടെ കൊമ്പന്റെ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ശാന്തന്‍പാറ ചിന്നക്കനാല്‍ പൂപ്പാറ മേഖലകളിലെ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തി.
കുങ്കിയാനകളെ പാര്‍പ്പിച്ചിരുന്നിടത്തേക്ക് എത്തി ചിന്നക്കനാല്‍ നിവാസികള്‍ പ്രതിഷേധിച്ചു. വനം വകുപ്പിന്റെ ബാരിക്കേടുകള്‍ തകര്‍ത്തു. അരിക്കൊമ്പനെ പിടികൂടുകയല്ലാതെ മറ്റ് പ്രതിവിധികള്‍ ഇല്ലെന്നും റേഡിയോ കോളര്‍ ശാശ്വത പരിഹാരമല്ല എന്നും ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു.
മനുഷ്യ ജീവന് വില കല്‍പ്പിക്കുന്നില്ല എന്ന് ആരോപിച്ച് ജുഡീഷ്യറിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഹമറയൂര്, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാല്‍, ഉടുമ്പന്‍ ചോല, തുടങ്ങി 13പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അരിക്കൊമ്പനെ പിടികൂടിയാല്‍ ചക്കക്കൊമ്പന്റെയും മൊട്ട വാലന്റെയും അക്രമണം കുറയും.301 കോളനിയെ മാത്രം ബാധിക്കുന്ന വിഷയം അല്ലെന്നും രണ്ട് പഞ്ചായത്തുകളെ മുഴുവനായും ബാധിക്കുന്ന പ്രശ്നമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
The post ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]