
ദുബായ്: വാരാന്ത്യ അവധി മാറ്റത്തിന് പിന്നാലെ ദുബായിൽ സൗജന്യ പാർക്കിങ്ങും ഞായറാഴ്ചയാക്കി. നേരത്തെ വെള്ളിയാഴ്ചയായിരുന്നു സൗജന്യ പാർക്കിംഗ്. വെള്ളിയാഴ്ചകളിൽ ഇനി പാർക്കിംഗിന് പണം നൽകണമെന്ന് വ്യക്തമാക്കി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രമേയം പുറത്തിറക്കി. പൊതു അവധി ദിനങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കും.
തിങ്കൾ മുതൽ ശനി വരെയുളള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് 10 വരെ 14 മണിക്കൂർ സമയം പാർക്കിംഗിനു പണം അടയ്ക്കണമെന്നു പുതിയ പ്രമേയത്തിൽ വ്യക്തമാക്കി.ദുബായ് എമിറേറ്റിൽ മാത്രമാണ് പുതിയ നിർദ്ദേശം. മറ്റ് എമിറേറ്റുകളും വൈകാതെ ഈ നിർദ്ദേശം പിന്തുടരുമെന്ന് കരുതുന്നു. അതേസമയം, ബഹുനില പാർക്കിംഗ് സൗകര്യങ്ങളിൽ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പാർക്കിംഗ് ഫീസ് ഈടാക്കും. വഴിയരികിലുള്ള പാർക്കിംഗ് സ്ലോട്ടുകളിൽ തുടർച്ചയായി നാലു മണിക്കൂർ മാത്രമേ പാർക്കിംഗ് അനുവദിക്കുകയുള്ളു.
സൗജന്യ പാർക്കിംഗ് അനുവദിക്കുന്നത് വെള്ളിയാഴ്ചയിൽ നിന്നു ഞായറാഴ്ചയിലേക്കു മാറ്റിയതു സംബന്ധിച്ചു പ്രത്യേക കാരണങ്ങൾ പ്രമേയത്തിൽ പറയുന്നില്ല. എന്നാൽ യുഎഇയിൽ വാരാന്ത്യ അവധി ശനി- ഞായർ ദിവസങ്ങളിലേക്കു മാറ്റിയതിന്റെ പശ്ചാത്തല ത്തിലായിരിക്കും പുതിയ തീരുമാനം എന്നാണു റിപ്പോർട്ടുകൾ. വാരാന്ത്യ അവധി വെള്ളിയാഴ്ചയിൽ നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ, സ്കൂളുക ളുടെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവൃത്തി ദിനങ്ങളിലും മാറ്റം വന്നിരുന്നു. ദുബായിൽ വെള്ളിയാഴ്ച ഉച്ചവരെയാണ് നിലവിൽ പ്രവൃത്തി ദിനം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]