
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒമ്പതു മണിക്കൂറോളമാണ് ചൊവ്വാഴ്ച ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകന് ബാലചന്ദ്ര കുമാറിനെ ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യമെങ്കില്‍ ദിലീപിനെ വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത് വ്യക്തമാക്കി.
ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്.ദിലീപിനെ ചോദ്യംചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ ദിലീപ് ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി വരെ നീണ്ടു.
ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി; ദിലീപിനൊപ്പമിരുത്തി ചോദ്യംചെയ്യല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ദിലീപിനെ ചോദ്യംചെയ്ത് ക്രൈംബ്രാഞ്ച്. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്.ദിലീപിനെ ചോദ്യംചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ ദിലീപ് ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
The post ദിലീപിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് എഡിജിപി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]