
തിരുവനന്തപുരം > ഏഷ്യാനെറ്റ് ന്യൂസിലെ വാർത്താ അവതാരകനും ന്യൂസ് എഡിറ്ററുമായ വിനു വി ജോൺ ഇടത് വിരുദ്ധ മുതലാളിത്ത ദാസ്യപ്പണിയുടെ മാധ്യമ മുഖമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യസഭാ എം.പിയും സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവുമായ എളമരം കരീമിനെതിരെ നടത്തിയ പ്രസ്താവന വില കുറഞ്ഞതും കേന്ദ്ര സർക്കാരിന്റെ ആശ്രിത വത്സനായ മുതലാളിത്ത ദാസ്യ രൂപത്തിന്റെ തെളിഞ്ഞ മുഖവുമാണ്.
മാർച്ച് മാസത്തിലെ ഈ രണ്ട് ദിവസങ്ങൾ രാജ്യം ഐതിഹാസികമായ പൊതു പണിമുടക്കിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സംഘടിത തൊഴിലാളി വർഗ്ഗം യൂണിയൻ ഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധ – ക്രോണി കാപിറ്റലിസ്റ്റ് ഭരണ നയങ്ങൾക്കെതിരെ വിവിധ ആവശ്യങ്ങളുന്നയിച്ചു 48- മണിക്കൂർ പണി മുടക്ക് നടത്തുന്നു. തങ്ങൾക്കും തങ്ങളുടെ വരും തലമുറക്കും അന്തസ്സോടെ, തൊഴിൽ സുരക്ഷിതത്വത്തോടെ പണിയെടുക്കാനുള്ള അവകാശങ്ങൾക്കായി രണ്ട് നാൾ പണി മുടക്കുമെന്നത് രണ്ട് മാസങ്ങൾക്ക് മുന്നേ തന്നെ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ അറിയിച്ചതുമാണ്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ നിന്ന് വിഭിന്നമായി മലയാള മാധ്യമങ്ങളടക്കം ഏതാണ്ട് മുഴുവൻ കോർപ്പറേറ്റ് മാധ്യമങ്ങളും സംഘടിതമായ അക്രമണവും, പണിമുടക്കിനും തൊഴിലാളി യൂണിയനുകൾക്കുമെതിരായ പൊതു ബോധ രൂപീകണ ശ്രമവുമാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.
ഐതിഹാസികമായ കർഷക സമരത്തിലൂടെ കോർപ്പറേറ്റ് അനുകൂല കർഷക നിയമങ്ങൾ പിൻവലിക്കപ്പെട്ടതിന്റെ ഓർമ്മകൾ നാല് ലേബർ കോഡുകളുടെ കാര്യത്തിലും സംഭവിക്കുമോയെന്ന ഭയം ഇന്ത്യൻ ഫൈനാൻസ് കാപ്പിറ്റലുകളെ ആലോസരപ്പെടുത്തുന്നുണ്ട്. അതിനാൽ തന്നെ തൊഴിലാളി പണിമുടക്കിനെതിരെ സംഘടിത ആക്രമം നടത്തുക എന്ന അജണ്ട അവർക്കും അവരാൽ നിയന്ത്രിക്കപ്പെടുന്ന മാധ്യമ സംഘവും ഏറ്റെടുത്തിരിക്കുകയാണ്. ഇത് മാധ്യമ ധർമ്മത്തിന് ചേരുന്നതല്ല. ഇടത് വിരുദ്ധ തിമിരം ബാധിച്ച വിനുവിൻ്റെ നിരാശ സഖാവ് എ. എ റഹീമിന്റെ രാജ്യ സഭാ സ്ഥാനാർത്ഥിത്വ സമയം പ്രദർശിപ്പിച്ചതാണ്. ഇത്തരം ധാർമ്മികതയില്ലാത്ത മാധ്യമ സമ്പ്രദായങ്ങളെ കേരളിയ സമൂഹം അർഹിക്കുന്ന അവഞ്ജതയോടെ തള്ളിക്കളയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽപറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]