
ICM കമ്പ്യൂട്ടേഴ്സ്, കുടുംബശ്രീ മിഷൻ, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ലക്ഷ്യ 2023 തൊഴിൽമേള ഓഗസ്റ്റ് 5 ശനിയാഴ്ച ICM ക്യാമ്പസിൽ.
ഇൻഫോപാർക്ക്, മൾട്ടി നാഷണൽ കമ്പനികൾ കൂടാതെ ലുലു ഹൈപ്പർമാർക്കറ്റ്, ജോയ് ആലുക്കാസ്, ചിക്കിംഗ്, ഇസാഫ്, എസ് ബി ഐ ലൈഫ്, തുടങ്ങി വിവിധ കമ്പനികളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദേശ പഠനം/ ജോലി അന്വേഷിക്കുന്നവർക്ക് പ്രത്യേക ഗൈഡൻസ് നൽകുന്നതിന് വേണ്ടിയുള്ള വിഭാഗവും തൊഴിൽമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യൂക്കേഷണൽ, ഹോസ്പിറ്റൽ, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ SSLC മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ നിന്നും നഴ്സിംഗ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് Online Interview നടത്തുന്നതായിരിക്കും.
ഏത് ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽമേളയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോമിൽ (https://forms.gle/7XJYMXF8GKFtrLgy9)
കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക (കമ്പനികളുടെ വിശദവിവരങ്ങളും ഒഴിവുകളും ഗൂഗിൾ ഫോമിൽ ലഭ്യമാണ്).
കൂടുതൽ വിവരങ്ങൾക്ക്: 8891940092
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി കോളജും സംയുക്തമായി ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തുന്ന ദിശ 2023 മെഗാ തൊഴിൽ മേളയ്ക്കു മുന്നോടിയായി എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പയിൻ ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 2 മണിവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽവച്ച് നടത്തും.
രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക.
The post എണ്ണൂറില്പ്പരം തൊഴിൽ അവസരങ്ങളുമായി ലക്ഷ്യ 2023 മെഗാ തൊഴിൽമേള വഴി ജോലികൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]