
മലയാളസിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് കൃഷ്ണകുമാറിന്റേത്.
താരത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയയിലും വെള്ളിത്തിരയിലും നിറഞ്ഞു നില്ക്കുന്ന താരങ്ങളാണ്. നാലു പെണ്മക്കളും ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയ വഴി എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. മൂത്തമകളായ അഹാന നായികനിരയില്‍ മലയാള സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള താരമാണ്, രണ്ടാമത്തെ മകള്‍ ഇഷാനിയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റ് രണ്ടു പേര് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ്.

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലൂടെ അരങ്ങേറ്റം കുറിച്ച് നായികയായ ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തിലായിരുന്നു താരം. ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. തന്റെ ആദ്യസംവിധാനത്തില്‍ പിറന്ന ‘തോന്നല്‍’ എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും കാഴ്ചക്കാര്ക്കിടയില് തരംഗമാണ്.
അടി’ എന്ന ചിത്രമാണ് അഹാനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പാച്ചുവും അത്ഭുതവിളക്കും എന്ന എന്ന സിനിമയില്‍ ഇതിനിടെ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘നാൻസി റാണി’യാണ് താരത്തിന്റെ പുതിയ റിലീസ്.

The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]