കൊച്ചി: ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന ഏത് ആനയാണെങ്കിലും വെടിവെച്ച് കൊല്ലണമെന്ന് പി.സി. ജോര്‍ജ്.
വനം വകുപ്പിന് വയ്യാങ്കില് താന്‍ തീര്‍ത്തുകൊടുക്കാമെന്നും പി.സി. ജോര്‍ജ് നവകേരള ന്യൂസിനോട് പ്രതികരിച്ചു.
കേരള സര്‍ക്കാരിന്റെ വലിയ പിടിപ്പുകേടാണ് അരികൊമ്പനെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വന്‍തോതില്‍ ബുദ്ധിമുട്ടിച്ച അരികൊമ്പനെ ഒരൊറ്റ ബുള്ളറ്റ് കൊണ്ട് ഇവിടെവച്ച് തീര്‍ക്കാമായിരുന്നെന്നും എന്തിന് വനം മന്ത്രി ഇത്തരത്തില്‍ ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കമ്പത്തെ ജനങ്ങള്‍ അരികൊമ്പനെ നിസ്സാരമായാണ് കണ്ടതെന്നും കേരളത്തിലെ പോലെയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജിപിഎസ് കോളര്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടാവുമെന്നും പി.സി.
ജോര്‍ജ് വ്യക്തമാക്കി. അരികൊമ്പന്റെ പേരില്‍ ഖജനാവ് മുടിക്കുന്ന നാണംകെട്ട
പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. The post വനം വകുപ്പിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ അരികൊമ്പനെ ഞാന്‍ തീര്‍ക്കാം; പി.സി ജോര്‍ജ് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

