
ലോസാഞ്ചലസ്: ഓസ്കാര്‍ വേദിയില്‍ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ച അവതാരകന്റെ മുഖത്തടിച്ചതില്‍ മാപ്പ് പറഞ്ഞ് നടന് വില്‍ സ്മിത്ത്. അവതാരകന് ക്രിസ് റോക്കിയെയാണ് വില്‍ സ്മിത്ത് പരസ്യമായി ഓസ്കാര്‍ വേദിയില്‍ കയറിച്ചെന്ന് തല്ലിയത്. എന്നാല്‍ സംഭവിച്ച കാര്യത്തിന് താന്‍ മാപ്പ് ചൊദിക്കുന്നുവെന്നാണ് വില്‍ സ്മിത്ത് പറഞ്ഞത്. തന്റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം മാപ്പ് ചോദിച്ചത്.
തെറ്റ് മനസ്സിലാക്കുന്നുവെന്നും തിരുത്തുന്നുവെന്നും വില്‍ സ്മിത്ത് കുറിച്ചു.
വൈകാരികമായി പ്രതികരിച്ചതാണ്. പരസ്യമായി തന്നെ മാപ്പ് ചോദിക്കുന്നു. അക്രമം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതും വിനാശകരവുമാണ്. ഓസ്കര് ചടങ്ങിനിടെ എന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല.
ഭാര്യയ്ക്ക് നേരെയുള്ള പരാമര്‍ശത്തില്‍ വികാരത്തോടെ പെരുമാറി. ജാദയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള തമാശ എനിക്ക് അംഗീകരിക്കാനായില്ല. തീര്‍ത്തും തെറ്റായിരുന്നു. അതിന് ഞാന്‍ എല്ലാവരോടും പരസ്യമായി മാപ്പ് ചോദിക്കുന്നു. സ്നേഹത്തിന്റേയും സമാധാനത്തിന്റേയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല’ വില്യം സ്മിത്ത് കുറിച്ചു. അതേസമയം, വില്യം സ്മിത്തിന്റെ പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]