
ഉക്രേനില്‍ തിരക്കേറിയ സംഭവവികാസങ്ങളുടെ ദിവസമായിരുന്നു തിങ്കളും. എന്നാല്‍ പൊടുന്നനെ എത്തിയ വാര്‍ത്ത എല്ലാവരുടെയും പെട്ടെന്നുള്ള ശ്രദ്ധ പിടിച്ചുപറ്റി. ഉക്രൈന്-ബലാറൂസ് അതിര്‍ത്തിയില്‍ ഈ മാസം ആദ്യം നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെ റഷ്യന്‍ ശതകോടീശ്വരനായ റോമന്‍ അബ്രമോവിച്ചിന് വിഷബാധയെന്ന് സംശയിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
ചെല്‍സിയ എഫ്സി ഉടമസ്ഥാനായ അദ്ദേഹം നിലവില്‍ സുഖം പ്രാപിപ്പിട്ടണ്ട്. വിഷബാധയേറ്റതിന് പിന്നാലെ അദ്ദേഹത്തിന്റെ കണ്ണ് ചുവക്കുകയും ചര്‍മ്മ ഇളകുകയും ചെയ്തു. ചര്‍ച്ചയെ അട്ടിമറിക്കാനായി റഷ്യയിലെ തീവ്രസ്വരക്കാരാണ് വിഷയം നല്‍കിയതെന്ന് വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അമേരിക്കന്‍, ഉക്രേനിയന്‍ അധികൃതര്‍ റിപ്പോര്‍ട്ട് തള്ളി.
അബ്രമോവിച്ചിനൊപ്പം ചര്‍ച്ചയ്ക്ക് എത്തിയ രണ്ട് ഉക്രേനിയന്‍ അധികൃതര്‍ക്കും വിഷബധയേറ്റു. എന്നാല്‍ പാരിസ്ഥിതിക ഘടകങ്ങളായിരുന്നു ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരമായതെന്നും വിഷം നല്‍കിയതല്ലെന്നും രഹസ്യാന്വേഷണ വിവരങ്ങള്‍ ഉദ്ധരിച്ച് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അബ്രമോവിച്ചുമായി സംസാരിച്ചിട്ടില്ലെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് ഓഫിസിലെ ഉദ്യോഗസ്ഥന് സോവ്ക്വ പിന്നീട് ബിബിസിയോട് പ്രതികരിച്ചു. ഉക്രേനിയ സംഘം സുഖമായിരിക്കുന്നുവെന്നും വാര്‍ത്ത തെറ്റെന്ന് ഇതില്‍ ഒരാള്‍ വ്യക്താക്കിയെന്നും കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]