
കൊച്ചി : കുരുന്നുകളുടെ തമാശകളും വര്‍ത്തമാനങ്ങളും കളികളുമായി പ്രക്ഷകരുടെ മനം കവര്‍ന്ന കുട്ടിപ്പട്ടാളം ഇനി പുതിയ ഭാവത്തില്‍ വീണ്ടും പ്രേക്ഷകരിലേക്ക്. കുസൃതി പട്ടാളമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ലോഞ്ച് കൊച്ചി എംജി റോഡിലെ സെന്റര്‍ സ്ക്വയര്‍ മാളില്‍ വച്ച് തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുട്ടിപ്പട്ടാളത്തിന്റെ അവതാരികയായ സുബി സുരേഷും, പ്രശസ്ത ടിവി ഷോ സംവിധായകന് സജോഷ് തോമസും വീണ്ടും ഒന്നിക്കുന്ന പരിപാടിയാണിത്.
rels on Screen എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടിയുടെ സംപ്രേക്ഷണം ചെയ്യുന്നത്. കേരളത്തിലാദ്യമായിട്ടാണ് ഒരു ഷോ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. ദേവീചന്ദന , സുബി സുരേഷ് , കിഷോര്‍ വര്‍മ, രാജേഷ് ചേര്‍ത്തല, ഡയാന ഹമീദ്, പ്രിയങ്ക, അനൂപ്, മഞ്ജുഷ മാര്ട്ടിന്, അമീര്‍ഷ, മറിയ അമ്മ എന്നിവര്‍ പങ്കെടുത്തു.
മീനാക്ഷി അവതാരികയായി തിളങ്ങിയ പരിപാടിയില്‍ രാജേഷ് ചേര്‍ത്തലയുടെ പുല്ലാങ്കുഴല്‍ സംഗീതം, സുബി സുരേഷ്, പ്രിയങ്ക, ദേവീ ചന്ദന എന്നിവരുടെ ഡാന്‍സ്, കിഷോര്‍ വര്‍മയുടെ ഗാനാലാപനം, പ്രിയങ്കയുടെ അന്താക്ഷരി, റിയ തെരേസാ ടോമിന്റെ കഥക് ഡാന്‍സ് എന്നിവ അരങ്ങേറി. കുട്ടിപട്ടാളത്തിന്റെ തിരക്കഥാകൃത്തായ സജോഷ് തോമസ് ആണ് കുസൃതിപട്ടാളം ഡയറക്റ്റ് ചെയ്യുന്നത്. നിതിന്‍ തോട്ടത്തില്‍ നിര്‍മാണം നിര്‍വഹിക്കുന്ന കുസൃതിപട്ടാളത്തിന്റെ പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്നത് കൊച്ചിയിലെ മീഡിയ മാര്‍ക്കറ്റിങ് ഗ്രൂപ്പായ എല്‍ ഫോര്‍ ലാവന്‍ഡര്‍ മീഡിയ ആണ്. നക്ഷത്ര ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ആണ് പരിപാടിയുടെ ടൈറ്റില്‍ സ്പോണ്സര്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]