
ലോസാഞ്ചലസ്: 94-ാമത് ഓസ്കർ വിതരണ ചടങ്ങിനിടെ അവതാരകനെ തല്ലി ഹോളിവുഡ് താരം വിൽ സ്മിത്ത്. അവതാരകനായ ക്രിസ് റോക്കിനെയാണ് വിൽ സ്മിത്ത് തല്ലിയത്. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വിൽ സ്മിത്ത് ക്രിസ്സിന്റെ മുഖത്തടിച്ചത്. അതേസയമയം മികച്ച നടനുള്ള പുരസ്കാരം വിൽ സ്മിത്തിനാണ് ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോൾ വേദിയിലുണ്ടായ അപ്രതീക്ഷിത സംഭവത്തിൽ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.
കിംഗ് റിച്ചാർഡ് എന്ന സിനിമയിൽ റിച്ചാർഡ് എന്ന കഥാപാത്രം കുടുംബത്തിന്റെ സംരക്ഷകനായത് പോലെ താനും തന്റെ കുടുംബത്തിന്റെ സംരക്ഷകനാണെന്ന വാചകത്തോടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. സിനിമയിൽ റിച്ചാർഡ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. അഗോള തലത്തിൽ വലിയ ആരാധകരുള്ള വ്യക്തിയാണ് അമേരിക്കൻ നടനും നിർമാതാവും റാപ്പറും ഗാനരചയിതാവുമായ വില്ലാർഡ് കാരോൾ വിൽ സ്മിത്ത്.
വിൽസ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയർ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വിൽസ്മിത്തിനെ പ്രകോപിപ്പിച്ചത്. വേദിയിലേക്ക് കടന്നു വന്ന വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വിൽസ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്കാർ വേദിയെ ഞെട്ടിച്ചിട്ടിരുന്നു. എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വിൽ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു.
The post ഭാര്യയുടെ ഹെയർ സ്റ്റൈലിനെ കളിയാക്കി: ഓസ്കർ ചടങ്ങിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]