
നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന് ശ്രീകുമാരൻ തമ്പി. മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലവാരം പുലർത്തുന്നുവെന്നും ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് ആണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാരൻ തമ്പി ഈക്കാര്യം കുറിച്ചത്.
‘നൻപകൽ നേരത്ത് മയക്കം’ കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് ‘നൻപകൽ നേരത്ത് മയക്കം’, ശ്രീകുമാരൻ തമ്പി കുറിച്ചു.
നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തുന്നത്. കേരളത്തിനൊപ്പം പല സ്ഥലങ്ങളിലും റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ തമിഴ്നാട് റിലീസ് ഈ വാരാന്ത്യത്തിലായിരുന്നു. തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഇന്നലെ ചിത്രം എല്ലാവരും തിയേറ്ററിൽ തന്നെ പോയി കാണണമെന്നും മമ്മൂട്ടി ഗംഭീരമായിരുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
The post ലിജോ ഒരു ജീനിയസ്, ‘മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു’; ശ്രീകുമാരൻ തമ്പി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]