നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.നെടുമങ്ങാട് അരുവിക്കര മുള്ളിലവിൻമൂടിലെ വീട്ടിലാണ് ഇരുപത്തിമൂന്നുകാരിയായ രേഷ്മയെ ഇന്ന് രാവിലെ മൂന്നുമണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.ഈ സമയം ഭര്‍ത്താവ് അക്ഷയ് രാജ് സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുക്കളാണ് രേഷ്മ ജീവനൊടുക്കിയ വിവരം പൊലീസിനെ അറിയിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ 12നായിരുന്നു ആറ്റിങ്ങള്‍ പൊയ്കമുക്ക് സ്വദേശിനിയായ രേഷ്മയും അക്ഷയ് രാജുമായുള്ള വിവാഹം. ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.അടുത്തിടെ അക്ഷയ് രാജ് ഒരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിച്ചതാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രേഷ്മയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
The post നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; വിവാഹിതയായത് രണ്ടരമാസം മുമ്ബ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]