
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥ കാരണം സിലിഗുരിക്ക് സമീപത്തെ സെവോകെ ആർമി എയർ ബേസിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അടിയന്തര ലാൻഡിങ്.
ജൽപായ്ഗുരിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത ശേഷം ബഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ബൈകുന്ദാപുർ വനമേഖലക്ക് മുകളിലൂടെ പറക്കുമ്പോഴാണ് കാലാവസ്ഥ മോശമായത്. വനമേഖലയിൽ കനത്ത മഴയായതിനാൽ മുന്നോട്ടു പോകാനാകില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. തുടർന്ന് മമത ബഗ്ദോഗ്രയിലേക്ക് റോഡ് മാർഗം പുറപ്പെട്ടു. അവിടെനിന്ന് വിമാനത്തിൽ കൊൽക്കത്തയിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]