
തിരുവനന്തപുരം: 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ ൽ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വർഷത്തെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്.
99.69 ആയിരുന്നു ഈ വർഷം സംസ്ഥാനത്തെ വിജയ ശതമാനം. ഫല പ്രഖ്യാപനത്തിന് പിന്നാലെ മെയ് ഒൻപതാം തീയ്യതി മുതൽ 15 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ സമയം അനുവദിച്ചിരുന്നു. ഈ കാലയളവിൽ ലഭിച്ച അപേക്ഷകൾ പ്രകാരം പുനർമൂല്യ നിർണയം നടത്തിയ പേപ്പറുകളുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചിരുന്നു. ജൂൺ ആദ്യവാരം മുതൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പ്ലസ്വൺ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിച്ചു. നിലവിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയമാണ്. മെയ് 29ന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. തുടർന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ്വൺ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
The post appeared first on .